മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഭാര്യക്കു നേരേ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഖുഡ ഗ്രാമത്തിലാണു സംഭവം.
വാക്കുതര്ക്കത്തെത്തുടര്ന്നാണു ഷബ്നം എന്ന യുവതിയ്ക്കു നേരെ ഭര്‍ത്താവ് സജിദ് ആസിഡൊഴിച്ചത്. ഇവര്‍ തമ്മില്‍ കാറിനുള്ളില്‍ വച്ചു വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്നു സജിദ് ഭാര്യയെ മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍നിന്നു രക്ഷപ്പെടാന്‍ കാറില്‍നിന്ന് ഇറങ്ങിയോടിയപ്പോഴാണു പിന്നാലെയെത്തിയ സജിദ് ആസിഡൊഴിച്ചത്. പരിക്കേറ്റ ഷബ്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: