കണ്ണൂര്‍: കേരളത്തില്‍ സര്‍വ്വത്ര അഴിമതിയാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്നായിരുന്നു ആന്റണി പറയേണ്ടിയിരുന്നത്.
കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം തിരുത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല.
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപ്പിള്ളയോടൊന്നിച്ച് സമരം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരുമായും കൂട്ടുകൂടുമെന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: