സമൂഹത്തിന് വേണ്ടത് ദ്രൗപദിമാരുടെ ധര്‍മ്മസമരം: പി.ജി. ശശികല ടീച്ചര്‍

Sunday 17 May 2015 7:21 pm IST

കുണ്ടറ: കണ്ണുകെട്ടിയ ഗാന്ധാരിമാരുടെ വിലാപങ്ങളല്ല, ദ്രൗപദിമാരുടെ ധര്‍മ്മസമരങ്ങളാണ് സമൂഹത്തിനാവശ്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി. ശശികലടീച്ചര്‍. മഹിളാ ഐക്യവേദി ജില്ലാതല സത്സംഗവും നേപ്പാള്‍ ദുരന്തസഹായനിധിസമര്‍പ്പണം ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പാരമ്പര്യത്തില്‍ അടിയുറച്ചുനില്‍ക്കുന്ന ഹിന്ദുസമൂഹം കാലത്തിന്റെ അനിവാര്യതയാണ്. അത്തരത്തില്‍ സമൂഹത്തെ ഉണര്‍ത്തുക എന്നത് കാലഘട്ടത്തിന്റെ ദൗത്യവുമാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. മഹിളാ ഐക്യവേദി ജില്ലാപ്രസിഡന്റ് പ്രൊഫ.ജി. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിലെ ശാസ്ത്രീയതയെക്കുറിച്ച് ജീവനകല സംസ്ഥാന ടീച്ചര്‍ കോര്‍ഡിനേറ്റര്‍ ബി. സുധീര്‍കുമാര്‍ ക്ലാസെടുത്തു. നേപ്പാള്‍ മുരന്ത നിവാരണനിധിയിലേക്ക് മഹിളാ ഐക്യവേദി സമാഹരിച്ച ചുക ജില്ലാട്രഷറര്‍ പ്രസന്ന ഉണ്ണിക്കൃഷ്ണന്‍ ഹിന്ദുഐക്യവേദി ഉപാദ്ധ്യക്ഷ പി.ജി. ശശികലടീച്ചര്‍ക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, എസ്. വിജയമോഹനന്‍ നായര്‍, കെ.ജി. ഉണ്ണിത്താന്‍, ഇടവട്ടം മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാ ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷ എന്‍. ശ്രീദേവി സ്വാഗതവും ജനറല്‍സെക്രട്ടറി ബിന്ദു വിക്രമന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.