ഗുഡ്‌വിന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

Sunday 17 May 2015 7:44 pm IST

ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സിന്റെ പത്താമത് ഷോറൂം തൃശൂര്‍ കുറുപ്പം റോഡില്‍ ജയറാമും ബോളിവുഡ് താരം അഫ്താബ് ശിവ്ദാസാനിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഡയറക്ടര്‍മാരായ സുനില്‍കുമാര്‍, സുധീര്‍ കുമാര്‍, ഗുഡ്‌വിന്‍ ഗ്രൂപ്പ് സ്ഥാപകരായ എ.ജി. മോഹനന്‍, ശാന്താ മോഹനന്‍ തുടങ്ങിയവര്‍ സമീപം.

തൃശൂര്‍: ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സിന്റെ പത്താമത് ഷോറൂം ഉദ്ഘാടനം തൃശൂര്‍ കുറുപ്പം റോഡില്‍ സിനിമാതാരം ജയറാമും ബോളിവുഡ് താരം അഫ്താബ് ശിവ്ദാസാനിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ഗുഡ്‌വിന്‍ ഗ്രൂപ്പ് സ്ഥാപകരായ എ.ജി. മോഹനന്‍, ശാന്താമോഹനന്‍ തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു.

ഡയറക്ടര്‍മാരായ സുധീര്‍കുമാര്‍, സുനില്‍കുമാര്‍, തൃശൂര്‍ മേയര്‍ രാജന്‍ പല്ലന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ജഗദീഷ്, ശ്രുതിലക്ഷ്മി, ധന്‍രാജ് പിള്ള തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനചടങ്ങില്‍ എത്തിയിരുന്നു.

മെട്രോസിറ്റികളായ മുംബൈയിലും പൂനെയിലും ഉള്‍പ്പെടെ വിവിധ നഗരങ്ങളിലായി ഒമ്പതു ഷോറൂമുകളുള്ള ഗുഡ്‌വിന്റെ കേരളത്തിലെ ആദ്യത്തെ സംരംഭമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.