തൃശൂര്‍: സംസ്ഥാന ജൂനിയര്‍- സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം (1441 പോയിന്റ്) ഓവറോള്‍ കിരീടം നേടി. 972 പോയിന്റോടെ എറണാകുളവും 293 പോയിന്റോടെ ആതിഥേയരായ തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മൂന്നാം ദിനമായ ഇന്നലെ 36 ഇനങ്ങളില്‍ മത്സരം നടന്നപ്പോള്‍ അഞ്ച് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.
വ്യക്തിഗത ചാമ്പ്യന്മാര് (ആണ്‍കുട്ടികള്‍): അഭിജിത്ത്, എറണാകുളം (ഗ്രൂപ്പ് ഒന്ന്), ജഗന്നാഥന്, എറണാകുളം (ഗ്രൂപ്പ് രണ്ട്), ബിനാസ് പി.ആര്, തിരുവനന്തപുരം (ഗ്രൂപ്പ് മൂന്ന്), റോഹന്‍ മഹേഷ്, കണ്ണൂര്‍ (നാല്), ദീപക് അസവാത്ത, എറണാകുളം (അഞ്ച്). പെണ്‍കുട്ടികള്‍: ജോണി ജോര്‍ജ്, കോട്ടയം (ഒന്ന്), ജഗന്ന ഗോപന്, തൃശൂര്‍ (രണ്ട്), ലിയാന ഫാത്തിമ, എറണാകുളം (മൂന്ന്), ജെസീറ്റ ജെയിംസ്, എറണാകുളം (നാല്), തത്സീന, തിരുവനന്തപുരം(അഞ്ച്).
സമാപന സമ്മേളനം പി.എ. മാധവന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി. വിന്‍സെന്റ് എംഎല്‍എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിന്‍സെന്റ് കാട്ടുകാരന്‍, പ്രൊഫ. അന്നംജോണ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: