ബംഗലൂരു ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് ബംഗലൂരു സ്ഫോടനകേസ് പ്രതിയും പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് തിരിച്ചു.ഭാര്യയും അടുത്ത ബന്ധുക്കളും മദനിയെ അനുഗമിക്കുന്നുണ്ട്.
ഉച്ചയ്ക്ക് 12 മണിക്ക് ബംഗലൂരുവില്‍ നിന്ന് പുറപ്പെടുന്ന മദനി 1 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.നെടുമ്പാശേരിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് അന്‍വാര്‍ശ്ശേരിയിലേക്ക് പോകുക.
സുപ്രീം കോടതി നിര്‍ദേശപ്രകാരം കനത്ത സുരക്ഷാസന്നാഹങ്ങളാണ് ബംഗലൂരു പൊലീസ്കമ്മീഷണര്‍ ഒരുക്കിയിരിക്കുന്നത്. കര്‍ണാടക പൊലീസും മദനിയെ അനുഗമിക്കും.5 ദിവസത്തെ ജാമ്യമാണ് മദനിക്ക് ലഭിച്ചിരിക്കുന്നത്.ഇതില്‍ അധികസമയവും അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന അമ്മക്കൊപ്പമായിരിക്കും മദനി കഴിയുക.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുക്കാനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിയില്ല. ബന്ധുക്കള്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിന് തടസമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: