മുംബൈ: ബോളിവുഡ് നടി ശിഖ ജോഷി(40)യെ മരിച്ച നിലയില്‍ കണ്ടെത്തി. 2012ല്‍ പുറത്തിറങ്ങിയ ബിഎ പാസ് എന്ന ഹിറ്റ് സിനിമയില്‍ നായികയായിരുന്ന ശിഖയ്ക്ക് പിന്നീട് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല.ഇതിലുള്ള നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
മുംബൈ വെസോവയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെ കുളിമുറിയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയിലാണ് ശിഖയെ കണ്ടെത്തിയത്. 19 വയസുള്ള മകളുണ്ട്. ഭര്‍ത്താവ് അമേരിക്കയിലാണ്.
ശിഖയുടെ മാതാപിതാക്കള്‍ ദല്‍ഹിയിലാണ്. ഇപ്പോള്‍ ടവി സീരിയലുകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. കൃത്യമായ വരുമാനം പോലും ഇല്ലാതായതോടെ ശിഖ കടുത്ത പ്രശ്നത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: