മാഡ്രിഡ്: മധുര പ്രതികാര തുല്യമായ ജയത്തോടെ ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടം വീണ്ടെടുത്തു. 37-ാം മാച്ച് ഡേയില്‍ സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബാഴ്സ 23-ാം ലാ ലീഗ ട്രോഫി ഷെല്‍ഫിലെത്തിച്ചു. കഴിഞ്ഞ ഏഴു സീസണിനിടെ ബാഴ്സയുടെ അഞ്ചാം ലീഗ് ജയം കൂടിയാണിത്.
കഴിഞ്ഞ തവണ നൗകാംപിലെത്തി ബാഴ്സയെ സമനിലയ്ക്ക് പിടിച്ചാണ് അത്ലറ്റിക്കോ ചാമ്പ്യന്മാരായത്.
നിര്‍ണായക മുഖാമുഖത്തിന്റെ 65-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സയ്ക്കുവേണ്ടി അത്ലറ്റിക്കോയുടെ വലകുലുക്കി. ഇതോടെ ലൂയിസ് എന്റിക്വെയുടെ ടീമിന് 93 പോയിന്റുകള്‍ കൈവന്നു.
രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 89 പോയിന്റേയുള്ളൂ. ഒരു കളിമാത്രം ബാക്കിയുള്ളപ്പോള്‍ റയലിന് ബാഴ്സയെ മറികടക്കുക അസാധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: