കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 24ന് രാവിലെ 11.30ന് എല്‍.കെ. അദ്വാനി ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്, വിദ്യാഭാരതി ദക്ഷിണ ഭാരത സെക്രട്ടറി എന്‍.സി.റ്റി. രാജഗോപാല്‍, സ്വാമി ചിദാനന്ദപുരി എന്നിവര്‍ സംസാരിക്കും.
അരവിന്ദാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി. എന്‍. പുരുഷോത്തമന് സ്വാഗതവും സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ നന്ദിയും പറയും. ഉച്ചക്കുശേഷം വിദ്യാര്‍ത്ഥികള്‍ ‘ഭാരതകല്പ്പകം’ കലാപരിപാടികള്‍ നടക്കും. വൈകുന്നേരം 7 മണിക്ക് ചലച്ചിത്ര ടെലിവിഷന്‍ താരം രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ മെഗാ സ്റ്റേജ് ഷോ അരങ്ങേറും.
25ന് വാര്‍ഷിക സമ്മേളനം എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ടി.പി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എന്‍. ശങ്കര്‍റാം, അഡ്വ. എസ്.എം. സേതുരാജ്, ഡോ. ഭാനു അശോക് തുടങ്ങിയവര്‍ സംസാരിക്കും.
വൈകുന്നേരം 6.30ന് നാടക-നൃത്ത സംവിധായകന് കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത് നൂറ്റിയമ്പതില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ചേര്ന്നവതിപ്പിക്കുന്ന ‘വന്ദേ ഭാരത മാതരം’ നൃത്ത സംഗീതശില്‍പ്പം അരങ്ങേറും.
1990 മെയ് 19ന് കവി കുഞ്ഞുണ്ണി മാഷ് ഉദ്ഘാടനം ചെയ്ത അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഒരു വര്‍ഷത്തെ രജത ജൂബിലി ആഘോഷപരിപാടികള്‍ 2014 ഓഗസ്റ്റ് 30ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് ഉദ്ഘാടനം ചെയ്തത്.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന എല്‍.കെ. അദ്വാനിയെ സ്വീകരിക്കുന്നതിന് പള്ളിക്കത്തോട് അരവിന്ദ വിദ്യാലയാങ്കണത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാലയം പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന്, സെക്രട്ടറി ബി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കവിത ആര്.സി. എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: