മദനിയുടെ ലക്ഷ്യം തീവ്രവാദ സംഘടനകളുടെ ഏകോപനം

Tuesday 19 May 2015 2:10 am IST

ശാസ്താംകോട്ട(കൊല്ലം): രോഗിയായ മാതാവിനെകാണാനെന്ന പേരില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിലെത്തിയ മദനിയുടെ ലക്ഷ്യം പിഡിപിയെ ശക്തിപ്പെടുത്തല്‍. ഇന്നലെ രാത്രി മൈനാഗപ്പള്ളിയിലെ ആസ്ഥാനത്തെത്തിയ മദനി സംസ്ഥാനത്തെ മുഴുവന്‍ പിഡിപി ഭാരവാഹികളുമായി കൂടികാഴ്ച്ച നടത്തി. അന്‍വ്വാര്‍ശ്ശേരിയില്‍ റാലി സംഘടിപ്പിക്കാനും പിഡിപി ആലോചിക്കുന്നുണ്ട്. സമാനസ്വഭാവമുള്ളതും തീവ്രവാദ സ്വഭാവമുള്ളതുമായ സംഘടനകളെ കൂട്ടിയോജിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമാക്തുകയാണ് മദനിയുടെ ലക്ഷ്യം. രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് മദനിക്ക് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവു നല്‍കിയത്. എന്നാല്‍ വ്യവസ്ഥകളെല്ലാം തെറ്റിച്ചുള്ള പ്രവര്‍ത്തനമാണ് മദനി നടത്തുന്നത്. അര്‍ബുദ രോഗിയായി അവശ നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ കാണാനാണ് സുപ്രീംകോടതി മദനിക്ക് 5 ദിവസത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍ മാതാവ് മദനിയുടെ സൗകര്യാര്‍ത്ഥം കുടുബവീട്ടില്‍ തന്നെ സുഖമായി കഴിയുകയാണ്. മാതാവിനെ വീട്ടിലെത്തി കണ്ടശേഷം പെട്ടന്നു തന്നെ പിഡിപി ആസ്ഥാനമായ അന്‍വ്വാര്‍ശ്ശേരിയിലേക്ക് എത്തുകയായിരുന്നു മദനി. രാത്രി വൈകിനടന്ന യോഗത്തില്‍ കേരള രാഷ്ടീയത്തില്‍ പിഡിപി നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ചയായി .മദനി അറസ്റ്റിലായതോടെ തകര്‍ന്നു പോയ പിഡിപിയെ വരാന്‍പോകുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പികളില്‍ നിര്‍ണ്ണായക ശക്തിയാക്കാനും സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് മദനി കേരളത്തിലെത്തിയതെന്ന് ഇന്നലത്തെ സംഭവവികാസങ്ങളോടെ ഏറെക്കുറേ മനസ്സിലായി. മുമ്പ് പിഡിപിയില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാം ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ടിലും എസ്ഡിപിഐയിലെയും സജീവ പ്രവര്‍ത്തകരാണ്. ഇവരെ തിരികെ കൊണ്ടുവന്ന് പഴയ തീവ്ര നിലപാടുമായി പിഡിപിയെ മുന്നോട്ടുകൊണ്ടു പോകാന്‍ ഇപ്പോഴത്തെ ഒരു സംസ്ഥാന ഭാരവാഹിയെ മദനി ചുമതലപ്പെടുത്തി. മദനി എത്തുമെന്നറിഞ്ഞ് പുറത്തു നിന്നും നിരവധി അപരിചിതര്‍ രണ്ടു ദിവസമായി ശാസ്താംകോട്ട അന്‍വ്വാര്‍ശ്ശേരി എന്നിവടങ്ങളില്‍ ഉണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരും മദനിയെ സ്വീകരിക്കാന്‍ എത്തിയത് പിഡിപിയുടെ തീവ്രവാദ ബന്ധം എടുത്തു കാട്ടുന്നു. ഇത് വളരെ ഗൗരവമായാണ് രഹസ്യാന്വഷണ വിഭാഗം നിരീക്ഷിക്കുന്നത്. സ്ഥലത്തെത്തിയ ചിലരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. നിരോധിച്ച സംഘടനയായ സിമിയുടെ പഴയകാല പ്രവര്‍ത്തകരും ഇന്നലെ അന്‍വ്വാര്‍ശ്ശേരിയിലെത്തിയതോടെ സ്ഥലത്ത് കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൊട്ടാരക്കര ഡിവൈഎസ്പിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂണിഫോംമിലും മഫ്‌സ്തിയിലും വന്‍ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. കാല്‍ നടയാത്രക്കാര്‍ക്കു പോലും നടന്നു പോകാന്‍ സാധിക്കാത്ത രീതിയിലായിരുന്നു അണികളുടെ അകമ്പടിയില്‍ മദനി അന്‍വ്വാര്‍ശ്ശേരിയിലെത്തിയത്. കൊച്ചിയിലെത്തിയ മദനി റോഡ് മാര്‍ഗ്ഗമാണ് ശാസ്താംകോട്ടയിലെത്തിയത്. മദനിക്കു പോലീസ് കാവല്‍ ഉണ്ടായിരുന്നിട്ടും അവയെ മറികടന്നു പിഡിപി നിശ്ചയിച്ചവര്‍ മദനിയുടെ വാഹനത്തെ നിയന്ത്രിക്കുകയായിരുന്നു. കരുനാഗപള്ളിമുതല്‍ ശാസ്താംകോട്ടവരെ ഈ സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ച് കടന്നുപോയത് ജനങ്ങള്‍ക്ക് ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. കേരളത്തില്‍ ഭിന്നിച്ച് നില്‍ക്കുന്ന തീവ്രവാദ സംഘടനകളെ ഏകോപിപ്പിക്കുകയാണ് മദനിയുടെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.