ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന ഗോത്രവര്‍ഗ മേഖലയില്‍ യുഎസ് ആളില്ലാ വിമാനം(ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.
ഗോത്രവര്‍ഗ മേഖലയായ വടക്കന്‍ വസീരിസ്ഥാനിലെ ഷാവാള് താഴ്വരയില് തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഈ മേഖലകളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖ്വയ്ദയുടേയും താലിബാന്റേയും ശക്തികേന്ദ്രമാണു വടക്കന്‍ വസീരിസ്ഥാന്. ഇവിടെ ഭീകരര്‍ക്കെതിരെ യുഎസ് ശക്തമായ ആക്രമണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: