ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നക്സലൈറ്റ് ആണെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കേജരിവാള്‍ സൃഷ്ടിച്ചതാണെന്നും ഇത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേജരിവാളിനു താത്പര്യമില്ല. ദല്‍ഹിയില്‍ സൗജന്യ വൈ-ഫൈ എന്ന വാഗ്ദാനം ഇതിനൊരുദാഹരണമാണെന്നും സ്വാമി പറഞ്ഞു.
അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണു കേജ്രിവാളിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: