തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ബിജെപി നടത്തുന്ന
സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ എത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണു ഉപരോധ സമരം ആരംഭിച്ചത്.
വിവിധ ജില്ലകളില്‍ നിന്നായി മുപ്പതിനായിരത്തില്‍പരം പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്, നേതാക്കളായ ഒ.രാജഗോപാല്‍, പി.കെ കൃഷ്ണദാസ് വി.വി.രാജേഷ്, എംടി.രമേഷ്, എന്നിവരാണ് ഉപരോധത്തിനു നേതൃത്വം നല്‍കുന്നത്.
ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചതിരിഞ്ഞ് അമിത് ഷാ തൈക്കാട് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ കോര്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം 5ന് തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തിലെ സംസ്കൃതിഭവനില് നടക്കുന്ന പാര്‍ട്ടി പ്രമുഖരുടെയും പൗരപ്രമുഖരുടെയും യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, കേന്ദ്രമന്ത്രി രാജീവ് പ്രതാപ്റൂഡി എന്നിവരും അമിതാഷായെ അനുഗമിക്കുന്നുണ്ട്. നാളെ രാവിലെ അമിത്ഷാ തിരികെ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: