തേസ്പൂര്: സുഖോയ് 30 യുദ്ധവിമാനം പതിവ് പരിശീലന പറക്കലിനിടെ തകര്‍ന്നെങ്കിലും പൈലറ്റും സഹപൈലറ്റും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. അസാമിലെ നാഗോവ് ജില്ലയിലാണ് വിമാനം തകര്‍ന്നു വീണത്.
തേസ്പൂരിലെ സലനിബാരി വ്യോമകേന്ദ്രത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.30ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടം. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ട പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്താല്‍ പുറത്തേക്ക് ചാടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: