അനാവശ്യ രോമങ്ങള്‍ ഒഴിവാക്കാം

Tuesday 19 May 2015 6:03 pm IST

അനാവശ്യ രോമം സൗന്ദര്യത്തിന്റെ ശോഭ കെടുത്തുന്നുവെന്ന് പരാതി പറയുന്നവരാണോ നിങ്ങള്‍. ഹെയര്‍ റിമൂവറും വാക്‌സിംഗുമെല്ലാം ചെയ്ത് കാശുകളയലാണോ പതിവ്. എന്നാലിതാ വീട്ടിലിരുന്നുതന്നെ അനാവശ്യ രോമം കളയുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍. പച്ചപ്പപ്പായ ഉപയോഗിച്ച് അനാവശ്യ രോമം കളയാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. പച്ചപ്പപ്പായ കഷ്ണങ്ങള്‍ നന്നായി അരച്ച് പള്‍പ്പ് രൂപത്തിലാക്കുക. ഇതിലേക്ക് അല്‍പം കസ്തൂരി മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഏത് ഭാഗത്തെ രോമമാണോ കളയേണ്ടത് ആ ഭാഗത്ത് ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. നന്നായി ഉണങ്ങിയ ശേഷം ഉരച്ചുകഴുകുക. പപ്പായ പള്‍പ്പിലേക്ക് കറ്റാര്‍വാഴ നീരും മഞ്ഞള്‍പ്പൊടിയും ചെര്‍ത്ത് തേയ്ക്കുക. ഉണങ്ങുമ്പോള്‍ ഉരച്ചുകഴുകുക. കസ്തൂരി മഞ്ഞള്‍ അരച്ചുപുരട്ടുന്നതും അനാവശ്യ രോമങ്ങള്‍ കളയാന്‍ നല്ല മാര്‍ഗ്ഗമാണ്. ചെറുപയര്‍പൊടി പാലില്‍ ചാലിച്ചു ചെറുനാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ഫലം ചെയ്യും. മഞ്ഞള്‍ അരച്ചു രാത്രിയില്‍ കട്ടിയായി പുരട്ടിയ ശേഷം രാവിലെ കഴുകി കളയാം. പാല്‍പാടയും കസ്തുരി മഞ്ഞളും ചേര്‍ത്തു മുഖത്തു പുരട്ടിയാല്‍ അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞുപോകും.വെളിച്ചെണ്ണയില്‍ മഞ്ഞള്‍ പൊടി കലക്കിയത് തേച്ച് കുളിക്കുന്നതും അനാവശ്യ രോമങ്ങളുടെ കട്ടിയും നിറവും കുറയാന്‍ സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.