കണ്ണൂര്‍: പ്രതിപക്ഷ നേതാവും സിപിഎമ്മിലെ വിമതശബ്ദവുമായ വിഎസ് അച്ചുതാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി.
ഇന്നലെ കണ്ണൂരില്‍ ഇ.കെ.നായനാര്‍ അനുസ്മരണദിന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കോടിയേരി വിഎസിനെതിരെ പേരെടുത്ത് പറയാതെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മാധ്യമങ്ങളുടെ പ്രചാരവേലക്ക് നിന്നുകൊടുക്കാതിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നായനാര്‍ എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. വര്‍ഗ്ഗശത്രുക്കള്‍ക്ക് മുന്നില്‍ ഒരിക്കലും അദ്ദേഹം കീഴടങ്ങിയില്ലെന്നും പാര്‍ട്ടിക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ അടിപതറാതെ പ്രതിരോധിച്ച് പാര്‍ട്ടി താത്പര്യങ്ങളെ സംരക്ഷിച്ച നേതാവായിരുന്നു നായനാരെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: