അഗളി: കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സംഗമം ജൂലൈ 25, 26 തിയതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് കേന്ദ്രീയ സഹ സംഘടന സെക്രട്ടറി എസ്.എസ്. രാജന് പറഞ്ഞു. ഇതിന്റെ മുന്നോടിയായി ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ഷോളയൂര്‍, പുതൂര്‍, മലമ്പുഴ, അഗളി എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടത്തും. വനവാസി വികാസ കേന്ദ്രം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ്രപസിഡണ്ട് കെ.കുമാരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.നാരായണന് മുഖ്യ്രപഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എസ് നാരായണന് സമാപന പ്രസംഗം നടത്തി. വി.പി.മുരളീധരന്, രാമചന്ദ്രന്, സി.ഗണേഷ്കുമാര്, കെ.പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: