ലൗജിഹാദ് മരണം:പ്രതിയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

Tuesday 19 May 2015 9:04 pm IST

കളമശ്ശേരി (കൊച്ചി): ഇടപ്പിള്ളി ഉണിച്ചിറയില്‍ ലൗ ജിഹാദിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വടക്കേക്കാട് വലിയകത്ത് അബ്ദുല്‍ ഖാദര്‍ മകന്‍ ഖലീല്‍ തങ്ങള്‍ എന്ന ഖാലി (34) മാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മറ്റൊരു ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഖലീല്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടി ഒറ്റപ്പാലം പരുത്തിപ്പാറ വട്ടപ്പറമ്പില്‍ അനൂജ(23)യുമൊത്ത് ഇടപ്പള്ളി ഉണിച്ചിറയില്‍ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ 15 നാണ് വീടിന്റെ കിടപ്പുമുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ അനൂജയുടെ മൃതദേഹം കണ്ടത്. പ്രതി ഖാലിം വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതും ബലമായി മുടി മുറിച്ചതുമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വാദം. ചാവക്കാട് വടക്കേക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകനായ പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയതുള്‍പ്പെടെ ഒന്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഖാലിം. മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കളമശ്ശേരി സി.ഐ. സി.ജെ മാര്‍ട്ടിന്‍, എസ്.ഐ സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലൗ ജിഹാദ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടും തള്ളി കൊച്ചി: സംസ്ഥാനത്ത് ഹിന്ദു-കൃസ്ത്യന്‍ പെണ്‍കുട്ടികളെ വ്യാജ പ്രണയം നടിച്ച് കുരുക്കിലാക്കി മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ ഒട്ടേറെ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതായി സൂചന. കോളേജുകളും വനിതാ ഹോസ്‌ററലുകളും കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനം അധികവും നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വനിതാ സംഘങ്ങളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം വനിതാ സംഘങ്ങളാണ് ഇരയെ കണ്ടെത്തുന്നത്. പിന്നീട് ഇതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച യുവാക്കള്‍ക്ക് ഇവരെ പരിചയപ്പെടുത്തും. അനൂജയെയും ഇത്തരത്തില്‍ ഒരാളാണ് ഖാലിമിന് പരിചയപ്പെടുത്തിക്കൊടുത്തത്. തങ്ങളുടെ വലയില്‍ വീഴാന്‍ സാധ്യതയുള്ള പെണ്‍കുട്ടികളെ കണ്ടെത്തുകയാണ് ആദ്യപടി. പിന്നീട് അവരുടെ താത്പര്യം കണ്ടറിഞ്ഞ് പണം, വസ്ത്രങ്ങള്‍, വിലകൂടിയ മൊബൈല്‍ ഫോണ്‍,ലാപ് ടോപ്പ് തുടങ്ങിയവ നല്‍കി ബന്ധം ദൃഢമാക്കും. ഇതിനിടയില്‍ ലൈംഗിക കാര്യങ്ങളും മറ്റും പറഞ്ഞ് ഇരകളുടെ മനസ്സിളക്കാനുള്ള ശ്രമവും നടത്തും. പുരുഷ അവയങ്ങളുടെ ചിത്രംവരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഈയിടെ തലനാരിഴക്ക് മാത്രം ചതിക്കുഴിയില്‍നിന്ന് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതാണിത്. രണ്ടുതരം ചിത്രങ്ങളാണ് കാണിക്കുന്നത്. ഒന്ന് വലിയ അവയവം. മറ്റൊന്ന് ശേഷിയില്ലാത്തത്. തങ്ങള്‍ക്ക് ഇത്തരം അവയവങ്ങളും ഹിന്ദുക്കള്‍ക്ക് ദുര്‍ബ്ബല അവയവങ്ങളുമാണുള്ളത് എന്നുവരെയാണ് പ്രചാരണം. കൊച്ചി നഗരത്തിലെ ചില വനിതാ ഹോസ്റ്റലുകളില്‍ ഇത്തരം ചിത്രം പ്രചരിക്കുന്നുണ്ട്. കാസര്‍കോട് , എറണാകുളം ജില്ലകളിലാണ് ഇത്തരം ലൗ ജിഹാദുകള്‍ ഏറ്റവുമധികം നടക്കുന്നത്. കാസര്‍കോട്ട് കഴിഞ്ഞവര്‍ഷം 48 പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ട്. എറണാകുളത്ത് 47 പേരും. പെണ്‍കുട്ടി പ്രണയത്തില്‍ വീണുകഴിഞ്ഞാല്‍ പിന്നെ ഒരുമിച്ച് താമസം തുടങ്ങുകയോ ഒളിച്ചോടി പോവുകയോ ആണ് രീതി. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവരെ മതപരിവര്‍ത്തനം ചെയ്യും. പിന്നീട് വന്‍ നഗരങ്ങളിലേക്കോ ഗള്‍ഫിലേക്കോ കടത്തും. ഒട്ടുമിക്ക കേസുകളിലും ഇവര്‍ ഇതോടെ സെക്‌സ് റാക്കറ്റിന്റെ ഭാഗമായിത്തീരുകയാണ് പതിവ്. കാശ്മീരിലേക്കുവരെ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കടത്തിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.