ന്യൂയോര്‍ക്ക്: ബീജിങ് വേള്‍ഡ് ചലഞ്ച് മീറ്റില്‍ നിന്ന് സംഘാടകര്‍ തന്നെ തഴഞ്ഞെന്ന് അമേരിക്കന്‍ സ്പ്രിന്റര്‍ ജസ്റ്റിന് ഗാറ്റ്ലിന്. കഴിഞ്ഞദിവസം, 100 മീറ്ററില്‍ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ചിരുന്നു ഗാറ്റ്ലിന് (9.74 സെക്കന്റ്). കായികക്ഷമതയെപ്പറ്റി സംശയമുണ്ടെങ്കിലും ബീജിങ്ങില്‍ മത്സരിക്കാന്‍ ഗാറ്റ്ലിന് തയ്യാറെടുക്കുകയും ചെയ്തു.
‘അവര്‍ എന്നോട് ഒരു മാന്യതയും കാട്ടിയില്ല. നിങ്ങള്‍ പോകുന്നതാണ് നല്ലതെന്നു സൂചിപ്പിച്ചു, ഗാറ്റ്ലിന് പറഞ്ഞു. എന്താണവര്‍ വിചാരിക്കുന്നതെന്ന് എനിക്കു മനസിലായില്ല. ഞാന്‍ പോരാന്ന് തോന്നിയിരിക്കണം.മത്സരം പൂര്ത്തിയാക്കില്ലെന്നോ കാശ് ചോദിക്കുമെന്നോ കരുതിക്കാണണം. അങ്ങനെയൊരാളല്ല ഞാന്‍. പണത്തിനുവേണ്ടി ആള്‍ക്കാരെ പറ്റിക്കുന്ന തരക്കാരനല്ല. ആരാധകരെ തള്ളിക്കളയാറുമില്ലെന്നും ഗാറ്റ്ലിന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: