കൊല്ലം: കരുനാഗപ്പള്ളി മാരാരിക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരുനല്‍വേലി സ്വദേശികളായ ഫെലിക്സ്(20), നിക്സണ്(20) എന്നിവരാണ് മരിച്ചത്. സേവ്യര്‍(30) എന്നയാള്‍ക്കാണ് പരുക്ക് പറ്റിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഏറനാട് എക്സ്പ്രസില്‍ വന്ന ഏഴംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ ഇരുന്ന് ഉറങ്ങിപോയതിനെ തുടര്‍ന്ന് ഇവര്‍ക്ക് കൊല്ലത്ത് ഇറങ്ങാനായില്ല. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ പിടിച്ചിട്ടപ്പോള്‍ ഇറങ്ങി പാളത്തിലൂടെ തിരികെ നടക്കുമ്പോള്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.
പാളത്തിന് സമീപത്ത് കൂടി നടക്കരുതെന്ന് സ്റ്റേഷന് മാസ്റ്റര്‍ നല്കിയ താക്കീത് ഇവര്‍ അനുസരിച്ചിരുന്നില്ല. കെനഡി, വിനോദ്, ആന്റോ, റൊണാള്‍ഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: