ന്യൂദല്‍ഹി: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കരിന്റെ ഭരണത്തെ വിലയിരുത്തുന്നതിനുവേണ്ടി പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തു.
ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, നഗരവികസനമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങി മുതിര്‍ന്ന അഞ്ച് കേന്ദ്രമന്ത്രിമാരുടെയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. റേസ് കോഴ്സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം.
മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. സര്‍ക്കാരിനെതിരായ ഉയരുന്ന വിമര്‍ശങ്ങള്‍ എങ്ങനെ നേരിടണമെന്ന കാര്യമാവും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യും.
കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് 100 പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണിത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശങ്ങളും യോഗം ചര്‍ച്ചചെയ്യും.
മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ മെയ് 25 നാണ് തുടങ്ങുന്നത്. ദീല്‍ദയാല്‍ ഉപാധ്യായയുടെ സ്വദേശമായ മഥുരയില്‍ നടത്തുന്ന ജാഥയോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: