എരുമേലി: സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്ന് ബിഎംഎസ് ജില്ല പ്രസിഡന്റ് വി.എസ്.പ്രസാദ് പറഞ്ഞു. മുണ്ടക്കയം പഞ്ചായത്ത് ബിഎംഎസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയാണ് യുഡിഎഫ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി രാജ്യത്തെ ഒന്നാമത്തെ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസ് വളര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മേഖലാ പ്രസിഡന്റ് കെ.കെ. കരുണാകരന്, സെക്രട്ടറി എന്‍.ആര്. വേലുക്കുട്ടി എന്നിവര്‍ സംസാരിച്ചു.
എടിഎം കൗണ്ടര്‍ മാറ്റിയത് തീവണ്ടിയാത്രികര്‍ക്ക് ദുരിതമായി
കോട്ടയം: റെയില്‍ വേ സ്റ്റേഷനിലുണ്ടായിരുന്ന എടിഎം കൗണ്ടര്‍ മാറ്റിയത് ട്രെയിന്‍ യാത്രികര്‍ക്ക് ദുരിതമായി. സ്റ്റേഷനുള്ളില്‍ ടിക്കറ്റ് ബുക്കിങ് കൗണ്ടറിനു മുന്നിലായി അന്വേഷണ വിഭാഗം ഓഫീസിന് സമീപമാണ് എസ്ബിടിയുടെ എടിഎം കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിപ്പോള്‍ സ്റ്റേഷനു വെളിയില്‍ ഒരു സ്വകാര്യ കെട്ടിടത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
സ്റ്റേഷനുള്ളില്‍ എടിഎം കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തിലുണ്ടാകുന്ന വര്‍ദ്ധനവും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ റെയില്‍വേ കാണിക്കുന്ന അലംഭാവവും തടസമാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കൂടാതെ സ്റ്റേഷനുള്ളിലെ കൗണ്ടറില്‍ യാത്രക്കാര്‍ക്ക് മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയൂ. പുറത്തുനിന്നു വരുന്നവര്‍ക്ക് വാഹന പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് എടിഎം കൗണ്ടര്‍ സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
റെയില്‍വേ സ്റ്റേഷനിലെത്തുന്ന ട്രെയിന്‍ യാത്രക്കാരെ സംബന്ധിച്ച് കൗണ്ടര്‍ മാറ്റിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: