കറുകച്ചാല്‍: യുഡിഎഫ് സര്‍ക്കാര്‍ കേരള ജനതയെ ബാധിച്ച ക്യാന്‍സര്‍ ആണെന്നും ബിജെപി ജില്ലാവൈസ്പ്രസിഡന്റ് രാജന് മേടക്കല്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ 4-ാം വാര്‍ഷിക ദിനത്തില്‍ കരിദിനം ആചരിച്ചതുകൊണ്ട് കറുകച്ചാല്‍ പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ ലഭിക്കുന്ന കോടിക്കണക്കിനു രൂപ തട്ടിയെടുത്ത് പാവപ്പെട്ടവന്റെ പോക്കറ്റടിക്കുകയാണ്. ഖജനാവ് കാലിയായിട്ടും അഴിമതി തഴച്ചുവളരുകയാണ്. മന്ത്രിമാരെല്ലാം അഴിമതി കേസുകളില്‍ പ്രതികളാകുന്നു. പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ബാലചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. ഹരീന്ദ്രനാഥ്, ബിഎംഎസ് മേഖലാ സെക്രട്ടറി വേണുഗോപാലന്‍ നായര്‍, ബി. പ്രസന്നകുമാര്‍, കെ.എഡി. പ്രസന്നന്, ജേക്കബ് വര്‍ഗീസ്, കെ.കെ. തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: