സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Wednesday 20 May 2015 9:59 pm IST

കാഞ്ഞിരപ്പള്ളി: സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ എരുമേലി കൊല്ലമുള പാലക്കുടിയില്‍ മാമച്ചന്‍ (60) ഭാര്യ ഓമന(53) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് കെ.കെ.റോഡില്‍ 26-ാം മൈല്‍ ജംഗ്ഷനിലാണ് അപകടം. ദേശീയ പാതയില്‍ നിന്നും ഏരുമേലി റോഡിലേക്ക് തിരിഞ്ഞ സ്‌കൂട്ടറില്‍ മുണ്ടക്കയത്തു നിന്നും പൊന്‍കുന്നത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് നിരക്കി കൊണ്ടുപോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിനടിയില്‍പ്പെട്ട സ്‌കൂട്ടൂര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.