മുംബൈ: അപംയറുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്ടന് മഹേന്ദ്ര സിങ് ധോണിക്ക് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴചുമത്തി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശിക്ഷ.
ഐപിഎല്ലിന്റെ ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോടുള്ള 25 റണ്‍സ് തോല്‍വിക്കു പിന്നാലെ ധോണി അംപയറെ കുറ്റപ്പെടുത്തുകയായിരുന്നു. ഡ്വെയ്ന്‍ സ്മിത്തിനെ പുറത്താക്കിയ ഞെട്ടിപ്പിക്കുന്ന തീരുമാനം മറക്കരുതെന്നാണ് ധോണി സമ്മാനദാനവേളയില്‍ പറഞ്ഞത്.
ചെന്നൈ ഇന്നിങ്സിന്റെ ആദ്യ ഓവറില്‍ ലസിത് മലിംഗയുടെ പന്തില്‍ സ്മിത്ത് എല്‍ബിഡബ്ല്യൂവില്‍ കുടുങ്ങിയിരുന്നു. മലിംഗയുടെ ഫുള്‍ടോസ് സ്മിത്തിന്റെ പാഡില്കൊണ്ടു. അപംയര്‍ ഔട്ടും വിധിച്ചു.
പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയതെന്ന് റീ പ്ലേയില്‍ വ്യക്തമാകുകയുണ്ടായി. ഇതാണ് ധോണിയെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: