ന്യൂദല്‍ഹി: ഒമാന്‍, ഗുവാം എന്നിവയ്ക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ പ്രാഥമിക യോഗ്യതാ റൗണ്ടിനുള്ള 38 അംഗ ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു. റിന്റോ ആന്റോയും സി.കെ. വിനീതും കേരളത്തിന്റെ പ്രതിനിധികള്‍. ഐ ലീഗിനുശേഷം ടീമിന്റെ അംഗബലം 26ആയി വെട്ടിച്ചുരുക്കും.
ജൂണ്‍ നാലുമുതലാണ് പരിശീലന ക്യാംപ്. 11ന് ബെംഗളൂരുവില്‍ ഒമാനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം. 16ന് ഗുവാമില്‍ ഏവേ മാച്ച്. ഗ്രൂപ്പ് ഡിയില്‍ ഇറാനും തുര്ക്ക്മെനിസ്ഥാനുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
സാധ്യതാ ടീം: ഗോള്‍ കീപ്പര്‍മാര്‍- സുബ്രത പോള്‍, അരിന്ദം ഭട്ടാചാര്യ, ഗുര്‍പ്രീത് സിങ് സന്ധു, സന്ജിബാന് ഘോഷ്.
ഡിഫന്റേഴ്സ്- റിന്റോ ആന്റോ, ലാല്ചുംമാവിയ, റീഗന് സിങ്, ലാംമങ്കൈസാന്ഗ, പ്രീതം കോത്താല്, ധര്‍മേന്ദ്ര സിങ്, റോബര്‍ട്ട് ലാല്ത്ലമൗന, അര്‍ണബ് മൊണ്ടല്‍, ഗുര്‍വീന്ദര്‍ സിങ്, സന്ദേശ് ജിങ്കാന്, അഗസ്റ്റിന് ഫെര്‍ണാണ്ടസ്, അയ്ബര്ലാന് ഖോഞ്ചി.
മിഡ്ഫീല്‍ഡര്‍മാര്‍- കാവിന് ലോബോ, മുഹമ്മദ് റഫീഖ്, യുഗന്സെന് ലിങ്ദോ, സി.കെ. വിനീത്, ഗോഡ്വിന് ഫ്രാങ്കോ, ജാക്കിചന്ദ് സിങ്, സത്യാസെന്‍ സിങ്, സെഹ്നാജ് സിങ്, ധനപാല്‍ ഗണേഷ്, മന്ദര്‍ റാവു ദേശായി, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ജെര്‍മന്‍പ്രീത് സിങ്, ഹര്‍മന്‍ജോത് സിങ് ഖാബ്ര, റൗളിന് ബോര്‍ഗെസ്, ബികാഷ് ജെയ്റു.
ഫോര്‍വേഡുകള്‍- സുനില്‍ ഛേത്രി, റോബിന് സിങ്, ഹോലി ചരന് നര്‍സാറി, ജെജെ ലാല്പെഖ്വുല, തോങ്ഖോസിയന് ഹോകിപ്, സുമിത് പാസി, ലാല്‍ച്വന്‍കിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: