കണ്ണൂരില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Thursday 21 May 2015 10:34 am IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ പാചകവാതക ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. ലോറി ഡൈവര്‍ അടക്കം രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ കുഴിയും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടന്‍ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് വാഹനത്തിന്റെ ബാറ്ററി അടക്കമുള്ളവ നീക്കം ചെയ്യുകയും തീ പടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു. 17 ടണ്‍ ഗ്യാസാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഗ്യാസ് ചോരാത്തത് വലിയ ദുരന്തം ഒഴിവാക്കി. ടാങ്കര്‍ അപകടത്തില്‍പെട്ട സ്ഥലത്തിന് എതാനും മീറ്റര്‍ അകലെയാണ് പെട്രോള്‍ പമ്പ്. കൂടാതെ നിരവധി വീടുകളും സ്ഥഥലത്തുണ്ട്. മംഗലാപുരത്തുനിന്നു പാചക വാതകവുമായി കോഴിക്കോട്ടേയ്‍ക്കു പോകുകയായിരുന്ന ഐഒസിയുടെ ബുള്ളറ്റ് ടാങ്കര്‍ ആണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പിണറായി ഓലയമ്പലം പെട്രോള്‍ പമ്പിന് സമീപം ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞത്. റോഡിലെ കുഴിയില്‍ വീണ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മാറിയുകയായിരുന്നു. ഐഒസി ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം മാത്രമായിരിക്കും ടാങ്കര്‍ മാറ്റാനുള്ള നടപടികള്‍ തുടങ്ങുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.