വ്യോമസേന വിമാനം ഹൈവേയില്‍ വിജയകരമായി ഇറക്കി

Thursday 21 May 2015 11:01 am IST

ആഗ്ര: ഭാരത വ്യോമസേനയുടെ ജറ്റ് വിമാനം ദല്‍ഹി-യമുന എക്‌സ്പ്രസ് വേയില്‍ വിജയകരമായി ഇറക്കി. അടിയന്തരഘട്ടങ്ങളില്‍ റോഡുകളിലും വിമാനം ഇറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ലാന്‍ഡിങ്. ഭാരതത്തില്‍ ആദ്യമായാണ് റണ്‍വേയിലല്ലാതെ റോഡില്‍ ഒരു യുദ്ധവിമാനം ഇറക്കുന്നത്. മിറാഷ് 2000 എന്ന ഫൈറ്റ‌ര്‍ ജെറ്റ് വിമാനമാണ് റോഡില്‍ വിജയകരമായി ഇറക്കിയത്. ആഗ്രയ്ക്കും ഗ്രേറ്റര്‍ നോയിഡയ്ക്കും ഇടയിലുള്ള യമുന എക്‌സ്പ്രസ് ഹൈവേയില്‍ മഥുരയ്ക്കു സമീപമാണ് വിമാനം ഇറക്കിയത്. ആറ് വരി ഹൈവേയാണിത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വ്യോമസേന മന്ത്രാലയം അറിയിച്ചു. ജെറ്റ് വിമാനം ഹൈവേയില്‍ ഇറങ്ങുന്നതിനു മുന്‍പ് വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തിയിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായി ഹൈവേയില്‍ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.