കോട്ടയം: സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലം പണി മുടക്കും. നിലവിലുള്ള മുഴുവന്‍ സ്വകാര്യ ബസ് പെര്‍മിറ്റുകളും അതേപടി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കോട്ടയത്ത് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബസുടമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ പണിമുടക്ക് സംബന്ധിച്ച് തീരുമാനിച്ചിരുന്നു.
ജൂണ്‍ നാലിന് കേരളത്തിലെ മുഴുവന്‍ ബസുടമകളേയും അണിനിരത്തി സെക്രട്ടേറിയറ്റ് മാര്‍ച്ചും ധരണയും നടത്താനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കാനും സംഘടന തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: