ഹൈദരാബാദ്: ഇന്ത്യന്‍ താരം സൈന നെഹ്വാള് വീണ്ടും ലോക ബാഡ്മിന്റണ്‍ന്റെ നെറുകയില്‍.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ സൈന വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ മാസം റാങ്കിംഗില്‍ ഒന്നാമത് എത്തിയ സൈനയ്ക്ക് അധികനാള്‍ ഒന്നാംസ്ഥാനത്തു തുടരാന്‍ കഴിഞ്ഞിരുന്നില്ല.
സൈന ഒന്നിലേക്ക് എത്തിയപ്പോള്‍ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ലി സുരി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പുതിയ റാങ്കിംഗില്‍ പി വി. സിന്ധു ഒരു സ്ഥാനം പിന്തള്ളപ്പെട്ട് പതിനൊനന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: