ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി തലയ്ക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ബേബി എന്ന സണ്ണി സൈമണാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കോട്ടയം പരിപ്പ് വടകരപ്പറമ്പില്‍ ബിജു വര്‍ഗീസ് (44) ആണു നാലംഗ സംഘത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ദല്‍ഹിയില്‍ കൊറിയര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു ബിജു. ദല്‍ഹി കൊണാട്ട് പ്ലേസില്‍ ശങ്കര്‍ മാര്‍ക്കറ്റില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കാപ്പിറ്റല്‍ എക്സ്പ്രസ് എന്ന സ്ഥാപനത്തിന്റെ മുന്നില്‍ വച്ചു ചൊവ്വാഴ്ച രാത്രിയാണു സംഭവമുണ്ടായത്.
ഹെല്‍മെറ്റും ചുറ്റികയും അടക്കമുള്ളവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അടുത്തുള്ള ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: