ലക്നോ: മാഗി നൂഡില്‍സില്‍ മോണോസോഡിയം ഗഌട്ടാമേറ്റ് മാത്രമല്ല അപകടകരമായ അളവില്‍ ഈയം( ലെഡ്) വരെയുണ്ടെന്ന് പുതിയ വിവരം. അനുവദനീയമായ അളവിന്റെ ഏഴിരട്ടി ലെഡ് ഉണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
അമിത അളവില്‍ മോണോസോഡിയം ഗഌട്ടാമേറ്റ് ഉണ്ടെന്നും മാഗി നിരോധിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വാര്‍ത്ത വന്നിരുന്നു. കേന്ദ്രസ്ഥാപനമായ നാഷണല്‍ ഫുഡ് ലാബറട്ടറീസില് നടന്ന പരിശോധനയിലാണ് മാഗിയില്‍ ഏഴിരട്ട് ഈയം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.
യുപി ബാരാബങ്കിയിലെ ഫുഡ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഈയം 2.55 പിപിഎം വരെയാകാം. എന്നാല്‍ മാഗിയില്‍ ഇത് 17.2 പിപിഎം വരെയുണ്ട്. ഇത് ആരോഗ്യത്തിന് കടുത്ത ഭീഷണിയാണ്.ലെഡ് അമിതമായി ഉള്ളില്‍ ചെല്ലുന്നത് വിഷമാണ്. ഇത് മാനസിക പ്രശ്ഇങ്ങള് ഉണ്ടാക്കും. ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയാക്കും.
നൂഡില്‍സിന് സ്വാദ് പകരാനായി മോണോസോഡിയം ഗ്ളൂട്ടാമേറ്റ് ചേര്‍ക്കാറില്ലെന്നാണ് ഉല്‍പ്പാദകരായ നെസ്ലേ ഇന്ത്യയുടെ അവകാശവാദം. ചില ഘടകങ്ങൡ എംഎസ്ജിയുണ്ട്. അല്ലാതെ ഞങ്ങള്‍ ചേര്‍ക്കാറില്ല.നെസ്ലേ പറയുന്നു. സ്വിസ് സ്ഥാപനമായ നെസ്ലേ എസ്എയുടെ ഭാരതത്തിലെ സ്ഥാപനമാണ് നെസ്ലേ ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: