ഹയര്‍ സെക്കന്‍ഡറി എ പ്ലസ്: തിരുവനന്തപുരം മുന്നില്‍

Thursday 21 May 2015 11:05 pm IST

തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല. 1248 കുട്ടികളാണ് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയത്. ജില്ലയില്‍ പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ആണ് ഏറ്റവുമധികം എ പ്ലസ് ഗ്രേഡ്് നേടിക്കൊടുത്ത സ്‌കൂള്‍. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും ഇതേ സ്‌കൂളിലാണ്- 763. 94.89 ശതമാനം വിദ്യാര്‍ഥികളാണ് ഇവിടെനിന്ന് ഉപരിപഠനത്തിന് യോഗ്യരായത്. 30,389 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിന് മുകളിലോ കരസ്ഥമാക്കിയപ്പോള്‍ 45,343 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡ് നേടി. 75,397 പേര്‍ക്ക് സി പ്ലസ് ഗ്രേഡും 62,750 പേര്‍ക്ക് സി ഗ്രേഡും 1,695 പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും 54,516 പേര്‍ക്ക് ഡി ഗ്രേഡും 489 പേര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു. സംസ്ഥാനത്തെ 59 സ്‌കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. ഇതില്‍ 33 അണ്‍ എയ്ഡഡ് സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും 9 സര്‍ക്കാര്‍ സ്‌കൂളുകളും 7 സ്‌പെഷ്യല്‍ സ്‌കൂളുകളും ഉള്‍പ്പെടും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറെണ്ണം റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ്. 30ല്‍ത്താഴെ വിജയശതമാനമുള്ള 23 സ്‌കൂളുകളില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. റഗുലര്‍ വിഭാഗത്തില്‍ വിജയിച്ചവരില്‍ 1,63,908 (89.34) പേര്‍ പെണ്‍കുട്ടികളും 1,24,454 (77.78) പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സില്‍ 1,49,597 (85.71), ഹ്യൂമാനിറ്റീസില്‍ 54,959 (78.84), കൊമേഴ്‌സില്‍ 83,806 (84.47) വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യരായി. എസ്.സി. വിഭാഗത്തില്‍ 24,318 (63.40) ഉം എസ്.ടി. വിഭാഗത്തില്‍ 2,909 (64.29) ഉം ഒ.ഇ.സി. വിഭാഗത്തില്‍ 8,384 (71.70) ഉം ഒ.ബി.സി. വിഭാഗത്തില്‍ 1,75,167 (86.12) ഉം ജനറല്‍ വിഭാഗത്തില്‍ 77,583 (90.75) ഉം ആണ് വിജയം. സര്‍ക്കാര്‍ മേഖലയില്‍നിന്ന് 1,23,780 (82.99) പേരും എയ്ഡഡ് മേഖലയില്‍നിന്ന് 1,36,705 (86.91) പേരും അണ്‍ എയ്ഡഡ് മേഖലയില്‍നിന്ന് 27,659 (75.18) പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഒന്നാംവര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. 53 കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം അധ്യാപകര്‍ ചേര്‍ന്നാണ് ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണയം നടത്തിയാണു സ്‌കോര്‍ കണക്കാക്കിയത്. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതരമേഖലകളില്‍ പ്രാവീണ്യം തെളിയിച്ച 31383 പേര്‍ക്കു പ്രത്യേക ഗ്രേസ് മാര്‍ക്കും നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.