തിരുവനന്തപുരം: 2015-16 അധ്യേയനവര്ഷത്തെ പ്ലസ്ടു പാഠ പുസ്തകങ്ങള്‍ മെയ് 25 മുതല്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന 36 പുസ്തകങ്ങളുടെ സ്ഥാനത്ത് എസ്ഇആര്‍ടി തയ്യാറാക്കിയ 45 പുസ്തകങ്ങളും എന്‍സിആര്‍ടി തയ്യാരാക്കിയ 20 പുസ്തകങ്ങളും അടക്കം 65 പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം ഉള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 124 ടൈറ്റിലുകളിലായി 30 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ പത്തിനു മുമ്പ് പ്ലസ് ടു പാഠ പുസ്തകങ്ങളുടെ വിതരണവും 30നു മുമ്പ് പ്ലസ് വണ്ണിലേക്കുള്ള പാഠ പുസ്തകങ്ങളളുടെ വിതരണവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം പ്ലസ് വണ്ണില്‍ നടപ്പിലാക്കിയ വിദ്യാര്‍ത്ഥി സൗഹൃദ പാഠപുസ്തകങ്ങള്‍ ഇത്തവണ പ്ലസ് ടുവിലും നടപ്പാക്കും. ബ്ലാക്ക് ആന്റ് വൈറ്റ് പാഠ പുസ്തകങ്ങള്‍ക്കു പകരം 80 ജിഎസ്എം കടലാസില്‍ ബഹു വര്ണ്ണങ്ങളിലായാണ് ഇത്തവണ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കമ്പികൊണ്ടുള്ള തുന്നലൊഴിവാക്കി പെര്‍ഫക്റ്റ് ബൈന്‍ഡിംഗ് ആണ് ചെയ്തിരിക്കുന്നത്. സാധാരണഗതിയിലുള്ള ഡമ്മി വലുപ്പത്തിനു പകരം അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രൗണ്‍ വലിപ്പത്തിലേക്ക് പുസ്തകങ്ങള്‍ മാറ്റിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പേജുകളുടെ എണ്ണം കൂടുതലുള്ള പാഠ പുസ്തകങ്ങള്‍ രണ്ടോ മൂന്നോ ഭാഗങ്ങളാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സി-ആപ്റ്റാണ് പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: