തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ടുമുതല്‍ 12 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ചകഴിഞ്ഞ് രണ്ടു മുതലുമാണ് പരീക്ഷ ആരംഭിക്കുന്നത്. 2015 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. സ്കീം ഒന്ന്, സ്കീം രണ്ട് കംപാര്ട്ട്മെന്റല് ആയി പരീക്ഷ എഴുതി ഒരുവിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തില്‍ മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ ഉള്ളവര്‍ ഒന്നില്‍ക്കൂടുതല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ കഴിയില്ല. 2015 മാര്‍ച്ചില്‍ ആദ്യമായി പരീക്ഷ എഴുതിയ റഗുലര്‍ വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിനു മാത്രം തങ്ങളുടെ സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും അപേക്ഷിക്കാം.
പ്രായോഗീക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറും ആയിരിക്കും പരീക്ഷാ സമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറാണ് പരീക്ഷാ സമയം. രണ്ടാം വര്‍ഷ തിയറിപേപ്പറുകള്ക്ക് മാത്രമേ ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടാവുകയുള്ളു. ഈ മാസം 25 വരെയാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം.
മാര്‍ച്ചില്‍ പരീക്ഷ എഴുതിയ സെന്ററുകളില്‍ തന്നെയാണ് അപേക്ഷിക്കേണ്ടത്. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിനു 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. ഇതിനു പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ തിയറി പരീക്ഷകള്‍ മാത്രം എഴുതിയാല്‍ മതി. മുമ്പ് ലഭിച്ച നിരന്തര മൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ സ്കോറും വീണ്ടും പരിഗണിക്കും. നേരത്തേ പ്രായോഗിക പരീക്ഷയക്ക് ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം.
പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തില്‍ നടത്തും. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസായി നല്‍കണം. പരീക്ഷയ്ക്കു ഹാജരാകേണ്ട സെന്ററുകള്‍ സ്കൂളില്‍ നിന്നും അന്വേഷിച്ച് അറിയേണ്ടതും സ്കൂളില്‍ നിന്നും അഡ്മിഷന് ടിക്കറ്റ് കൈപ്പറ്റേണ്ടതുമാണ്. അപേക്ഷാ ഫോമും മറ്റുവിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: