തിരുവനന്തപുരം: ജെഡിയുവിനെ എല്‍ഡിഎഫില്‍ തിരിച്ചുകൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതുമുന്നണി വിട്ട പാര്‍ട്ടികളെ തിരിച്ചുകൊണ്ടുവരണമെന്നത് പാര്‍ട്ടിയുടെ നയമാണ്. ജെഡിയു നിലവില്‍ യുഡിഎഫിന്റെ ഭാഗമാണെന്നും എന്നാല്‍ അവര്‍ മടങ്ങിവരാന്‍ തയാറായാല്‍ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇടതുമുന്നണി വിട്ട് പോയ കാര്യങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കേണ്ട ആവശ്യമില്ല. വിഎസ് അച്യുതാനന്ദനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയത് അവരുടെ ഉള്‍പ്പാര്‍ട്ടി വിഷയമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: