കൊച്ചി: മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതു കൊണ്ട് മാത്രം ഒരാളും കുറ്റക്കാരനാവില്ലെന്ന് ഹൈക്കോടതി. മാവോയിസത്തിന്റെ പേരില്‍ മാത്രം ഒരാളെ കസ്റ്റഡിയില്‍ എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മാവോയിസത്തിന്റെ പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമോ രാജ്യദ്രോഹ പ്രവര്‍ത്തനമോ നടത്തിയാല്‍ മാത്രമെ ഇത്തരം കേസുകളില്‍ ഒരാളെ തടവില്‍ വയ്ക്കാന്‍ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്കുള്ള തണ്ടര്‍ബോള്‍ട്ട് സേന പീഡിപ്പിച്ചു എന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹര്ജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: