പറവൂര്‍: മതംമാറിയാല്‍ മാത്രമേ ഇവിടെ നീതി ലഭിക്കൂ എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഘടിത വോട്ടുബാങ്ക് രാഷ്ട്രീയം ഇല്ലാത്തതുകൊണ്ട് ഭൂരിപക്ഷത്തിന് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സംഘടിത മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി തിരുവസ്ത്രം അണിഞ്ഞ് യുദ്ധക്കളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് തിരുമേനിമാര് എന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പറവൂരില്‍ ശ്രീനാരായണ ദര്‍ശനോത്സവത്തില്‍ ദര്ശനോത്സവസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ദര്‍ശനോത്സവം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന് എംഎല്‍എ, മുന്‍ എംപി പി. രാജീവ്, മുന്‍ എംഎല്‍എ പി. രാജു, ടി.ജി. അശോകന്, മണിടീച്ചര്‍, അരുണജതമ്പി, ഹരിവിജയന്, കെ.ബി. സുഭാഷ്, ടി.പി. രാജേഷ്, ഡി. പ്രസന്നകുമാര്‍, പി.എസ്. ജയരാജ്, ഷൈജു മനയ്ക്കപ്പടി, എം.ബി. ബിനു എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം ഗണേശന് അവതരിപ്പിച്ച ഗുരുദേവ മാഹാത്മ്യം കഥകളിയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: