അച്യുതാനന്ദന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്

Friday 22 May 2015 9:51 pm IST

എല്ലാരും അറിഞ്ഞു കാണും, അഴിമതിക്കാര്‍ക്കും കൊലയാളികള്‍ക്കും പൂര്‍ണ സിപിഎം പിന്തുണ. പിന്നെ എങ്ങനെ മാണിക്കും ബാബുവിനും എതിരെ തുള്ളിച്ചാടും?അച്ചുതാനന്ദന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയാല്‍ കെട്ടിവെച്ച കാശുകിട്ടില്ല. പിണറായിയും കാരാട്ടും ആണ് ഇടതുമുന്നണിയെ തകര്‍ത്തത്. അവര്‍ വര്‍ഗീയശക്തികളുമായി കൂട്ടുകൂടി.കോടിയേരിയും അവരുടെ പാതയിലൂടെതന്നെ സഞ്ചരിക്കുന്നു. പാര്‍ട്ടിയുടെ തിരിച്ചുവരവ് അസാധ്യം. ഇത് ഏതു കൊച്ചുകുട്ടിക്കും അറിയാം. പക്ഷെ സിപിഎം നേതാക്കള്‍ അറിയാത്തതുപോലെ നടിക്കുന്നു. ജനങ്ങളെ വിഡ്ഢികളാക്കാവുന്ന കാലംകഴിഞ്ഞു എന്ന് അവര്‍ ഇപ്പോഴും അറിയുന്നില്ല. ജോര്‍ജ് മാര്‍ട്ടിന്‍ ആപ്പിള്‍ട്രീ ചിട്ടി തട്ടിപ്പിലൂടെ പുറത്തറിയുമായിരുന്ന കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ് കേരള ചിട്ടി ഫണ്ട് ആകട് 2012. അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കും പ്രവൃത്തിയും നയപരമായി ഉപയോഗിച്ചു സര്‍ക്കാരിനെ 2012 മുതല്‍ സംരക്ഷിക്കുന്നത് സിപിഎമ്മും ഇടതുമുന്നണിയും.വിഎസ് വീണ്ടും മുഖ്യമന്ത്രി ആവാതിരിക്കാനുള്ള പാര്‍ട്ടി അടവുനയത്തിന്റെ കൂടെ ഒരുലക്ഷം കോടിയുടെ അനധികൃത ചിട്ടി വ്യവസായ ലോബിയെ സംരക്ഷിക്കുക എന്ന സാമ്പത്തിക അടവുനയവും ഉണ്ട്. ചന്ദ്രമോഹനന്‍ നായര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.