ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫിഗോയും പിന്മാറി

Friday 22 May 2015 10:30 pm IST

ലിസ്ബണ്‍: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ലൂയീസ് ഫിഗോയും പിന്മാറി. ഒരു വ്യക്തിയുടെ ശക്തിതെളിയിക്കുന്നതിനു മാത്രമുള്ള വോട്ടെടുപ്പ് ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞാണ് ഫിഗോയുടെ പിന്മാറ്റം. ഇതോടെ ജോര്‍ഡാന്‍ രാജകുമാരന്‍ അലി അല്‍ ഹുസൈന്‍ നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ ഏക എതിരാളിയായി മാറി. കഴിഞ്ഞദിവസം ഹോളണ്ട് ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ വാന്‍ പ്രാഗും മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചിരുന്നു. അലി അല്‍ ഹുസൈന് പ്രാഗ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആ പ്രവൃത്തി ഒന്നുമല്ല. ഒരു മനുഷ്യന്റെ ശക്തിപരീക്ഷണം. അതിനൊപ്പം ഞാനില്ല, ഫിഗോ പറഞ്ഞു. ഫിഫ തലവന്‍മാരെ ചെകുത്താന്‍മാരെന്ന് വിശേഷിപ്പിച്ചശേഷം സ്റ്റേജില്‍ കയറി ക്രിസ്തുവാണെന്നു വാഴ്ത്തിയ ഫെഡറേഷന്‍ പ്രസിഡന്റുമാരെ ഞാനെന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്, ഫിഗോ കൂട്ടിച്ചേര്‍ത്തു. ഫിഫയുടെ തലപ്പത്ത് മാറ്റം വരേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം അടിവരയിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.