നുറുങ്ങു കവിതകള്‍

Saturday 23 May 2015 4:53 pm IST

കൊടി ഏതായാലും പിടി നന്നായാല്‍ മതി

പാര്‍ട്ടി ഏതായാലും പണമുള്ളവരായാല്‍ മതി എന്നും പണി തരുന്നവരായാല്‍ മതി പദ്ധതി എന്തായാലും ബന്ദായാല്‍ മതി എന്നും ബന്ദായാല്‍ മതി കൊതി തീരെ കൊടിപിടിക്കാം മതിയാവോളം മടിയിലൊതുക്കാം

പണ്ടത്തെ സിനിമാപ്പാട്ട് പാടിപാടി പലരും നല്ല പാട്ടുകാരായി ഇന്നത്തെ സിനിമാപ്പാട്ട് കേട്ടുകേട്ട് പലര്‍ക്കും വട്ടായിപ്പോയി

മന്ത് ചില മനുഷ്യരുടെ കാല് ബന്ദ് പല മനുഷ്യരുടേയും കാലന്‍

പുകയില്ലാത്ത അടുപ്പ് വീടിനകം നന്നാവാന്‍ പകയില്ലാത്ത അടുപ്പം നാട്ടിന്‍പുറം നന്നാവന്‍

വെള്ളമൊഴിക്കാനായി കുടമെടുത്ത കയ്യാല്‍ ഇട്ടുകുടിക്കാം കരിക്ക് വെള്ളമടിക്കാനായി കടമെടുത്ത കയ്യാല്‍ ഇട്ടുമരിക്കാം കുരുക്ക്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.