കൊച്ചി: എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയതല പ്രോജക്ട് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. എഞ്ചിനീയറിങ്ങ് സേവനദാതാക്കളായ ക്വസ്റ്റ് ഗ്ലോബല്‍ ആണ് ക്വസ്റ്റ് ഇന്‍ജനീയം എന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളുടെ അഞ്ചാം പതിപ്പാണ് ഇക്കൊല്ലം അരങ്ങേറുന്നത്. ഫൈനല്‍ ഇയര്‍, പ്രീ-ഫൈനല്‍ ഇയര്‍, ബിഇ, ബി.ടെക് വിദ്യാര്‍ത്ഥികള്‍ മേയ് 30 നുള്ളില്‍ പ്രോജക്റ്റിന്റെ സംക്ഷിപ്തരൂപം സഹിതം വേേു://ംംം.ൂൗലേെശിഴലിശൗാ.രീാ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിഴലിശൗാ@ൂൗലേെഴഹീയമഹ.രീാ ഏറോ സ്പേയ്സ്, വ്യവസായം, ഊര്ജ്ജോല്പാദനം, ആരോഗ്യ സംരക്ഷണം, ഓട്ടോമൊബൈല്‍ എന്നിവ ഉള്‍പ്പെടുന്ന മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ നിന്നുള്ളതാകണം പ്രോജക്റ്റുകള്‍.
പ്രവേശന യോഗ്യത ലഭിക്കുന്ന 100 ടീമുകള്‍ക്ക് പ്ലേയ്സ്മെന്റ് സാധ്യതയും ഉണ്ട്. മികച്ച പ്രോജക്റ്റ് അവതരിപ്പിക്കുന്ന 10 ടീമഗംങ്ങള്‍ക്ക് അവരുടെ പ്രോജക്റ്റ് ഗൈഡുകള്‍ക്കൊപ്പം ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രോജക്റ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാര് ഉള്‍പ്പെടുന്ന ജൂറിയായിരിക്കും പ്രോജക്റ്റുകള്‍ വിലയിരുത്തുക. വിജയിക്കുന്ന ടീമിന് ക്യാഷ് പ്രൈസിനു പുറമെ ലണ്ടനില്‍ പഠന പര്യടനവും ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: