വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജി വയ്ക്കുന്നു

Wednesday 29 November 2017 11:58 am IST

കോഴിക്കോട്: രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍ വ്യക്തമാക്കി. 

ഇടതു മുന്നണിയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് വീരേന്ദ്രകുമാറിന്റെ നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിക്ക് അഖിലേന്ത്യാ തലത്തിലുണ്ടായ പ്രതിസന്ധി കേരളത്തിലും ഉണ്ടായി. രാജ്യസഭയില്‍ അംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജിവയ്ക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. ജെഡിഎസ് നേതാക്കളായ കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. മാത്യു. ടി. തോമസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞങ്ങളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണ്. 

ഇടതുമുന്നണിയിലേക്ക് പോകുന്ന കാര്യം ഇതുവരെ ഞങ്ങളുടെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം ഉടനെ വിളിക്കും. പാര്‍ട്ടിക്കുണ്ടായ പ്രതിസന്ധിയായിരിക്കും യോഗത്തിലെ പ്രധാന അജണ്ടയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.