ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

Saturday 23 May 2015 10:50 pm IST

കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും ഗുരുപീഠം അതുല്യസംഭാവനകള്‍ നല്‍കിവരുന്നുണ്ടെന്ന് സ്വാമി സംയമീന്ദ്രതീര്‍ത്ഥ പ്രസ്താവിച്ചു. ഗുരുഗുണഗാനം ശിഷ്യവര്‍ഗം അനുഷ്ഠിച്ചുവരുന്നത് സ്വാഭാവികവും ശുഭോദര്‍ക്കവുമാണ്. ഭാഷയും സംസ്‌കാരവും ചരിത്രവും സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ തുടരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമ്മനം സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 'സുധീന്ദ്രതീര്‍ത്ഥസ്വാമിയുടെ ജീവിതവും സന്ദേശവും' എന്ന വിഷയത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ശ്രീകാശിമഠവും ഗുരുപരമ്പരയും' എന്ന പുസ്തകം സ്വാമി പ്രകാശനംചെയ്തു.സ്വാമിയെ വേദമൂര്‍ത്തി ശ്രീനിവാസഭട്ട്, വേദപാഠശാലാ പ്രിന്‍സിപ്പല്‍ എസ്.വൈ. സുധാകരഭട്ട്, പ്രൊഫ. ആര്‍.വി. കിളിക്കാര്‍, ടി.എം.വി. രാജേഷ് ഷേണായി, ജി. ചന്ദ്രശേഖരപ്രഭു തുടങ്ങിയവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി. നിത്യാനന്ദഭട്ട് സ്വാഗതം ആശംസിച്ചു. അഡ്വ. വി. സുധീഷ് പൈ, വി.എം. പൈ, കെ. അനന്തഭട്ട്, ഡോ. ബാലഗോപാല്‍, ടി.എസ്. പ്രഭു, ബാലാജി സുദാസ് ഷേണായി, പയ്യന്നൂര്‍ രമേഷ് പൈ, വി. വിശ്വനാഥപ്രഭു എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി ആര്‍. രത്‌നാകരഷേണായി നന്ദി പ്രകാശിപ്പിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും. സുധീന്ദ്രതീര്‍ത്ഥ സ്വാമിയുടെ നവതിയോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.