ആനവണ്ടിയുടെ വരവുംകാത്ത് ജനം പെരുവഴിയില്‍

Saturday 23 May 2015 10:50 pm IST

കുറവിലങ്ങാട്: ഗ്രാമീണമേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്‌സര്‍വ്വീസ് നിര്‍ത്തലാക്കുന്നതും പണിമുടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. കോട്ടയം-ഉഴവൂര്‍വഴി-വെളിയന്നൂര്‍, പാലാ-നീരുരുട്ടി-പുതുവേലി വഴി-മൂവാറ്റുപുഴ, പാലാ-പയസ്മൗണ്ട്‌വഴി-കൂത്താട്ടുകുളം ഭാഗങ്ങളിലേയ്ക്കുളള കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവായിസര്‍വ്വീസ്മുടക്കുന്നതായിആക്ഷേപം. ഇതില്‍ചിലത് നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ച് പാലാ-രാമപുരംവഴി-കൂത്താട്ടുകുളത്തേയ്ക്ക്‌വഴിതിരിച്ച്‌വിട്ടതായി നാട്ടുകാര്‍ആരോപിച്ചു. നാട്ടുകാരുടെ നിവേദനങ്ങളും പരാതികളേയുംതുടര്‍ന്നാണ്‌കെഎസ്ആര്‍ടിസി ബസ്ആരംഭിച്ചതെങ്കിലുംസ്വകാര്യബസ്‌ലോബിയുടേയും പ്രാദേശികരാഷ്ട്രീയ കക്ഷിനേതാക്കളുടേയും ഇടപെടലുകളെതുടര്‍ന്നാണ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെആരോപണം. പാലാ-ഉഴവൂര്‍വഴി-എറണാകുളത്തെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും പലദിവസങ്ങളിലുംസര്‍വ്വീസ്മുടക്കുന്നതായി ബസ് പാസഞ്ചേഴ്‌സ് ഭാരവാഹികള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.