ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

Sunday 24 May 2015 6:38 pm IST

529. പഞ്ചക്ലേശപ്രശമനീ - അഞ്ചുതരത്തിലുള്ള ക്ലേശങ്ങളെ നശിപ്പിക്കുന്നവള്‍. മനുഷ്യര്‍ക്കു ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങള്‍ക്ക് അടിസ്ഥാന കാരണം അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നീ അഞ്ചുദോഷങ്ങളാണെന്നു സംഖ്യയോഗം എണ്ണിപ്പറയുന്നു. 1. അവിദ്യ-അറിയേണ്ടത് അറിയാത്ത അവസ്ഥയാണ് അവിദ്യ. അജ്ഞാനം എന്നു ചുരുക്കിപ്പറയാം. പ്രപഞ്ചരൂപത്തില്‍ വര്‍ത്തിക്കുന്നതായി നാം ധരിക്കുന്നത് എന്തിനെയാണ്. അതിന്റെ സ്വഭാവമെന്ത്? എന്ന അറിവ് ഇല്ലായ്മയാണ് അവിദ്യ. ഇല്ലാത്തതിനെ ഉണ്മയെന്നും അസ്ഥിരമായതിനെ ശാശ്വതമെന്നും രൂപഗുണാദികളില്ലാത്തതിനെ രൂപവും ഗുണവുമുള്ള വസ്തുക്കളും ജീവികളുമെന്നും തെറ്റായി മനസ്സിലാക്കുന്ന അവിദ്യ. 2. അസ്മിത- അവിദ്യകൊണ്ടുണ്ടാകുന്ന അഹംബോധം. ഞാന്‍ എന്നും എനിക്കുന്നതെന്നുമുള്ള ധാരണ. 3. രാഗം- അവിദ്യകൊണ്ടുണ്ടാകുന്ന അസ്മിതയ്ക്കു കീഴപ്പെടുമ്പോള്‍ ചിലതൊക്കെ തന്റേതാണെന്നുണ്ടാകുന്ന ധാരണ. ഇഷ്ടപ്പെട്ടതു തന്റേതാക്കണമെന്ന ആഗ്രഹവും രാഗത്തില്‍ നിന്നുണ്ടാകുന്നു. 4. ദ്വേഷം-ചിലതിനെ ഇഷടപ്പെടുമ്പോള്‍ അതു തനിക്കു വെണമെന്ന ആഗ്രഹം ഉണ്ടാകും. അതിനു തടസ്സമെന്നു കരുതുന്ന എല്ലാത്തിനോടും വെറുപ്പുതോന്നും. അതിനെ നശിപ്പിക്കണമെന്ന് ആഗ്രഹി ക്കും. ആ മനോഭാവമാണ് ക്രോധം. ക്രോധകാരണമായ ചിത്തവൃത്തിയാക്കുന്നതാണ് ദ്വേഷം. 5. അഭിനിവേശം- തന്റേതെന്നോ തന്റേതാക്കണമെന്നോ ആഗ്രഹിക്കുന്നതിനെ വിട്ടുപിരിയാനാകാത്ത താല്‍പര്യമാണ് അഭിനിവേശം. തത്കാലത്തേയ്ക്കു സ്വീകരിച്ച ശരീരത്തിന്റെ നേര്‍ക്ക് ദേഹിക്കുണ്ടാകുന്ന വിട്ടുപിരിയാനാകാത്ത തീവ്രമായ മമത ഉദാഹരണം. ... തുടരും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.