ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജയലളിത തനിക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ക്ക് നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ജയലളിതയെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാരുമായി നല്ല ബന്ധമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നു ജെയ്റ്റ്ലിയും അറിയിച്ചിരുന്നു. മോദിക്കും ജെയ്റ്റ്ലിക്കും അയച്ച കത്തിലാണ് ജയ നന്ദി അറിയിച്ചത്. ചന്ദ്രബാബു നായിഡു ജയലളിതയെ ഫോണില്‍ വിളിച്ചാണ് അഭിനന്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: