തൃശൂര്‍: പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സൈന്യ മാതൃശക്തി സംസ്ഥാന ശിബിരം സംഘടിപ്പിച്ചു. കോട്ടപ്പുറം പ്രതാപ് നിവാസില്‍ ചേര്‍ന്ന ശിബിരം മേജര്‍ ജനറല്‍ പദ്മിനി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കേണല്‍ രാമദാസ് അദ്ധ്യക്ഷത വഹിച്ചു.
റിട്ട. മേജര്‍.കെ.പി.ആര്.കുമാര്‍,ജനറല്‍ സെക്രട്ടറിമാരായ കമാണ്ടര്‍ മോഹനന് പിള്ള, വേലായുധന് കളരിക്കല്‍,കേണല്‍ ആര്.ജി.നായര്‍,സംസ്ഥാന സംഘടന സെക്രട്ടറി കെ.സേതുമാധവന് എന്നിവര്‍ സംസാരിച്ചു.
സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് അനിതാ അജിത്കുമാറിനെയും ജനറല്‍ സെക്രട്ടറിയായി ആര്.ശ്രീകല സതീഷിനെയും ട്രഷററായി രാജലക്ഷ്മിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: