മഞ്ചേരി: ജൂലൈ 10 മുതല്‍ 12 വരെ മഞ്ചേരിയില്‍ നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണയോഗം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.സി.ഐ. ഐസക്ക് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.സി.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.ബാബുരാജ്, സെക്രട്ടറി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി വി.മുരളീധരന്(ചെയര്മാന്), ഡോ.വി.വി.സത്യനാഥന്, പി.ബാലചന്ദ്രന്, ഇ.എം.സുധാകരന്, വി.എം.സുന്ദരേശ്ശനുണ്ണി, ദാമോദരന്‍, കൃഷ്ണന്, കൃഷ്ണന്‍കുട്ടി പെരിന്തല്‍മണ്ണ, എം.ബി.സോമശേഖരന്‍(വൈസ് ചെയര്മാന്മാര്), ടി.പ്രവീണ്‍(ജനറല്‍ കണ്‍വീനര്‍), പി.കെ. വിജയന്(ജനറല്‍ സെക്രട്ടറി), സത്യഭാമ ടീച്ചര്‍, പി.രാജഗോപാല്‍, അജി തോമസ്, ജയപ്രകാശ് മേച്ചേരി, എ.പി.ഉണ്ണി, പി.ജി.ഉപേന്ദ്രന്, എ.വി.ഹരീഷ്(സെക്രട്ടറിമാര്‍), എം.സി.കൃഷ്ണ്‍കുട്ടി(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: