ലൗജിഹാദ് ഒരു യാഥാര്‍ത്ഥ്യം

Sunday 24 May 2015 9:47 pm IST

ഇസ്ലാമിക ജിഹാദ് എന്നത് നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിന്റെ ഏകലോകസിദ്ധാന്തത്തെ പലപ്പോഴും ലോകജനതകണ്ടത് ആശങ്കയോടെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഹണ്ടിംഗ്ടണും ബെര്‍ഹാര്‍ഡ് ലൂയിസുമൊക്കെ ഇതിനെക്കുറിച്ച് ആശങ്കപ്പെട്ടത്. ഇസ്ലാമിക സാമ്രാജ്യത്വത്തെ പ്രശസ്ത എഴുത്തുകാരനായ എച്ച്.ജി.വെല്‍സ് വിലയിരുത്തിയത് ഇങ്ങനെയാണ്: ''അറേബ്യ, പേര്‍ഷ്യ, പാലസ്തീന്‍ എന്നീ രാജ്യങ്ങളെ ചേര്‍ത്തുകൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞത് അവരുടെ അങ്ങേയറ്റത്തെ ക്രൂരതയും വര്‍ഗീയതയും കൊണ്ടാണ്.'' കാലമേറെകഴിഞ്ഞിട്ടും ലോകത്തിന്റെ മത രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമാറിഞ്ഞിട്ടും മതത്തിന്റെ പേരിലുള്ള അറബ് ലോകത്തിന്റെ ആക്രമാസക്തി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല എന്ന് വര്‍ത്തമാന സംഭവങ്ങളെ വിലയിരുത്തി മനസ്സിലാക്കാം. തുടക്കം ആയുധത്തിന്റെ ഭാഷയിലായിരുന്നുവെങ്കിലും ഇന്ന് പണവും ആയുധവും ലൈംഗികതയും പ്രണയവുമെല്ലാം ഇസ്ലാമിക തീവ്രവാദികള്‍ ലോകത്തെ കീഴടക്കുവാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ് 'ലൗ ജിഹാദ്' എന്ന പേരില്‍ അറിയപ്പെടുന്ന മറ്റുമതങ്ങളോടും സംസ്‌കൃതികളോടുമുള്ള തീവ്രവാദ സമീപനം. ബ്രിട്ടനിലെ സിഖ് വംശജര്‍ അധിവസിക്കുന്ന റോഥര്‍ഹാം എന്ന പ്രവിശ്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ചും മാനഭംഗപ്പെടുത്തിയും മതവിശ്വാസികളുടെ എണ്ണം കൂട്ടി, പ്രണയമെന്ന ഉന്നതമായ മനുഷ്യവികാരത്തിന് ഭീകരതയുടെ മറ്റൊരു അര്‍ത്ഥതലമുണ്ട് എന്ന് തെളിയിക്കുമ്പോള്‍ ലോകം നടുങ്ങി നില്‍ക്കുകയാണ്. പ്രണയത്തിന്റെയും ലൈംഗികതയുടേയും രൂപത്തില്‍വരുന്ന വിശുദ്ധ യുദ്ധത്തിന് (ജിഹാദ്)ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സിറിയയിലും ടൂണീഷ്യയിലും ഇറാക്കിലും മാത്രമല്ല ഭാരതത്തിലും വിശിഷ്യാ കേരളത്തിലും വേട്ടക്കാരും ഇരകളുമുണ്ടെന്ന വസ്തുത ദേശീയ-പ്രാദേശിക ഇംഗ്ലീഷ്-മലയാളം മാധ്യമങ്ങളും കേരള നിയമസഭയുംവരെ ചര്‍ച്ച ചെയ്തിട്ടും സംഘപരിവാറിന്റെ കെട്ടുകഥയാണിതെന്ന മുട്ടുന്യായത്തില്‍ ഊന്നി തടിതപ്പുവാന്‍ ബുദ്ധിജീവി രാഷ്ട്രീയക്കാര്‍ക്കും മതനേതൃത്വത്തിനും എത്രനാള്‍ കഴിയും? ഭാരതത്തിലെ ആന്ധ്ര, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ പ്രണയജിഹാദ് വ്യാപകമായി ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എഴുതി സമര്‍പ്പിച്ച രേഖയില്‍ 2009-2012 കാലയളവില്‍ 3815 പേര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഹിന്ദുക്കളും 1512 പേര്‍ സ്ത്രീകളുമാണ്. 2006 മുതല്‍ 2012 വരെ 7713 പേര്‍ ഇസ്ലാമിലേക്ക് മതംമാറ്റപ്പെട്ടു. 2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രമായി 2667 യുവതികളെ മതംമാറ്റിയതില്‍ 2195 പേര്‍ ഹിന്ദുയുവതികളും 492 പേര്‍ ക്രിസ്ത്യന്‍ യുവതികളുമാണ്. കണക്കുകള്‍ അപ്രത്യക്ഷമാകുമ്പോഴും ജിഹാദ് തുടരുന്നതിന്റെ വാര്‍ത്തകള്‍ സമൂഹം കൂടുതല്‍ ഞെട്ടലോടെ ഏറ്റുവാങ്ങുകയാണ്. ലോകത്തിനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഐഎസ്‌ഐഎസ് എന്ന ഭീകര സംഘടനയുടെ ചാവേറുകളുടെ ലൈംഗികതക്കായി വിവിധഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത് ലോകമാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2005 ല്‍ ബ്രിട്ടനിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ക്ലൈവ് ഗ്രെസ്‌വെല്‍ കണ്ടെത്തിയ രഹസ്യാത്മകമായ ലഘുലേഖയില്‍ ഭാരതത്തിലെ ഹിന്ദു, സിഖ് പെണ്‍കുട്ടികളെ പ്രണയജിഹാദിന് വിധേയമാക്കുവാന്‍ മുസ്ലിം യുവാക്കളെ ഉദ്‌ബോധിപ്പിക്കുന്നത് ചുവടെ ചേര്‍ക്കുംവിധമാണ്: "A message to Mulslim Youth Real Khilaphat-A political reality From: Dr.K.M.Farukh for Private circulation'' (മുസ്ലിം യുവാക്കള്‍ക്കുള്ള അറിയിപ്പ്. യഥാര്‍ത്ഥ ഖിലാഫത്ത്-ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം. ഡോ.കെ.എം.ഫറൂഖ് ഉദ്‌ബോധിപ്പിക്കുന്നത് രഹസ്യമായി വിതരണം ചെയ്യേണ്ടതാണ്.) We call up on our fellow youth to come and Join us in our mission-Universal and global Islam. The job is big but nothing is impossible. (ആഗോള ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഞങ്ങളോടൊപ്പമുള്ള യുവാക്കളെ ആഹ്വാനം ചെയ്യുന്നു. ജോലി ബുദ്ധിമുട്ടേറിയതാണെങ്കിലും അസാദ്ധ്യമായി ഒന്നുമില്ല.) If the Kafir non-beliver does not accept by gentle persuastions or reasoning then other methods which allowed for in the holy Quran must be used such as going to war with the Kafir or converting them with manipulation. (കാഫിറുകളായ അവിശ്വാസികള്‍ നമ്മുടെ മാന്യമായ പ്രേരണയും വാദഗതികളും അംഗീകരിക്കുന്നില്ലെങ്കില്‍ വിശുദ്ധ ഖുറാന്‍ വിഭാവനം ചെയ്യുന്ന യുദ്ധമുറകളിലൂടെയും കാഫിറുകളെ മതപരിര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്.) We need do send out our boys to bring in to the Umma or community of Islam. (നമ്മുടെ ആണ്‍കുട്ടികളെ ഉപയോഗിച്ചുകൊണ്ട് ഇസ്ലാമിക 'ഉമ്മ' അഥവാ ഒരു സമൂഹത്തെ സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.) The task is getting easier by the day as sikh and Hindu girls are not taught (as in done by Islam)much about their religion at all. (ഈ ഒരു ഭാരിച്ച ജോലി ഇക്കാലത്ത് വളരെ എളുപ്പമാണ്. കാരണം സിഖ്-ഹിന്ദുമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ (ഇസ്ലാമിക മതപഠനം നടക്കുന്നതുപോലെ) സ്വന്തം മതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നില്ല.) They have westernized upbringing and the school, college and university campus is the ideal place for our youth to carry out their duties easily in this way. (ഈ പെണ്‍കുട്ടികളെ വളര്‍ത്തുന്നത് തികച്ചും പാശ്ചാത്യവത്കൃത രീതിയിലാണ്. അതുകൊണ്ടുതന്നെ നമ്മുടെ യുവാക്കള്‍ക്ക് അവരുടെ ജോലി ചെയ്യുവാന്‍ ഏറ്റവും ഉത്തമമായ സ്ഥലങ്ങള്‍ സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലാ കാമ്പസ്സുകളുമാണ്. It is easy to take the girls out a date as they generally like a good drink and from these they can be gradully brought in to Islam. (നല്ല പാനീയങ്ങളും ഡേറ്റിംഗ്‌പോലുള്ള കാര്യങ്ങളും ഇഷ്ടമുള്ളവരാണ് ഈ പെണ്‍കുട്ടികള്‍. അതുകൊണ്ട് ഇതിലൂടെ തന്നെ നമുക്ക് ഇവരെ ഇസ്ലാമാക്കി മാറ്റാം.) This is not a hard job at all as Kafir Women they like Muslims. (ഇത് ഒരിക്കലും ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം കാഫിര്‍ പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളെ ഇഷ്ടപ്പെടുന്നവരാണ്.) Hardly surprising as we are attractive and intelligent compared with Kafirs. (യാതൊരു അത്ഭുതവും വേണ്ട കാഫിറുകളെ അപേക്ഷിച്ച് നാം ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമാണ്.) Otherwise why would Indian films have so many Muslim actors. There is not a single Hindu or Sikh actor in Pakistani films. (മറിച്ചായിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമാ നടന്മാരില്‍ ധാരാളംപേര്‍ മുസ്ലിങ്ങളാകുമായിരുന്നില്ല. പാക്കിസ്ഥാനില്‍ ഒരൊറ്റ ഹിന്ദു നടനോ സിഖ് നടനോ ഇല്ല.) We need more funds desperately to carry on our job and we need volunteers from amongst the youth specially. (ഈ ഒരു കാര്യത്തിന്റെ കൃത്യമായ നടത്തിപ്പിന് നമുക്ക് ധാരാളം പണവും പ്രവര്‍ത്തകരെയും പ്രത്യേകിച്ച് യുവാക്കളെ ആവശ്യമുണ്ട്.) We need your help at this crucial time when our Muslim brothers and sisters being killed in countries all over the world. (ലോകവ്യാപകമായി മുസ്ലിം സഹോദരന്മാരും സഹോദരിമാരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിര്‍ണായക കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.) (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സണ്‍ഡേ മാഗസിന്‍ 2014 സെപ്തംബര്‍ 7 ന് പ്രസിദ്ധീകരിച്ച ലേഖനം.) പിന്‍കുറിപ്പ് മേല്‍മൊഴിമാറ്റം നടത്തിയ രഹസ്യ ലഘുലേഖയുടെ പരസ്യപ്പെടലിലൂടെ ലോകജനത മനസ്സിലാക്കിയത് ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല അതിനപ്പുറം അന്തര്‍ദ്ദേശീയ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ലോക ഇസ്ലാമിക സമൂഹം നടപ്പില്‍ വരുത്തുന്ന ഗൂഢപദ്ധതിയാണ് ഇത് എന്നാണ്. ഇനിയെങ്കിലും കേരളത്തിലെ ബുദ്ധിജീവി വര്‍ഗ്ഗവും മതപ്രീണനം നടത്തി നല്ലപിള്ള ചമയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളും ഇത് അംഗീകരിക്കുമോ? കേരളത്തിലെ ഹൈന്ദവര്‍ക്ക് ഇത് ഒരു തിരിച്ചറിവാണ്. ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ഒത്താശയോടെ പ്രണയത്തിന്റെ കെണികളൊരുക്കി കണ്ണിനും കണ്ണായി വളര്‍ത്തുന്ന നിങ്ങളുടെ പെണ്‍കുട്ടികളെ ചിലര്‍ കാത്തുനില്‍ക്കുന്നു. അവരുടെ സ്‌കൂളുകളില്‍, കോളേജുകളില്‍, സര്‍വകലാശാലകളില്‍ വഴിയോരങ്ങളില്‍... അങ്ങനെ പലയിടങ്ങളില്‍ എന്ന തിരിച്ചറിവ്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.